പയ്യോളി: മോഷണം, മര്‍ദ്ദനവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. തിക്കോടി പെരുമാള്താഴെ ഷൈജന്‍ (50) നെയാണ് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നേരത്തെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍പെട്ട പ്രതിക്കെതിരെ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പ സെക്ഷന്‍ 3 ചുമത്തിയത്. മറ്റ് രണ്ട് കേസുകളില്‍പെട്ട് കൊയിലാണ്ടി സബ് ജയിലില്‍ റിമാണ്ടില്‍ കഴിയാവെയാണ് ഇയാളെ അറെസ്റ്റ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പയ്യോളി ഹൈസ്കൂളിലെ സിസിടിവി നശിപ്പിച്ച് മോഷണം നടത്തിയതും പെരുമാള്‍പുരത്തെ തട്ട്കടയില് വെച്ച് മര്‍ദ്ധനമേറ്റ് ഒരാള്‍ മരിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഇപ്പോള്‍ അച്ഛനെ മര്‍ദ്ദിച്ച കേസില്‍ റിമാണ്ടില്‍ കഴിയവേയാണ് കാപ്പ ചുമത്തി കണ്ണൂരിലേക്ക് മാറ്റിയത്.