പെരുമാൾപുരം: പെരുമാൾപുരം ശിവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് അപ്പ നിവേദ്യ സമർപ്പണം നടക്കും. ക്ഷേത്ര തിരുമുമ്പിലെ ആൽത്തറയിൽ കുടികൊള്ളുന്ന ശ്രീ മഹാഗണപതിയുടെ സന്നിധിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രം തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അപ്പ നിവേദ്യ സമർപ്പണത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം ഓഫീസിൽ നിന്ന് മുൻകൂട്ടി രസീതുകൾ കൈപ്പറ്റണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
