തിക്കോടി : പെരുമാൾപുരത്തെ സർവീസ് റോഡിൽ സ്ലാബ് തകർന്ന് ബസ് ഡ്രെയിനേജിൽ വീണു.ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ഡ്രെയിനേജ് സ്ലാബിന്റെ നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അഴിയൂർ – വെങ്ങളം റീച്ചിൽ പലയിടങ്ങളിലും ഡ്രെയിനേജ് സ്ലാബ് തകർന്ന് വീഴുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ നിർമ്മാണ കമ്പനി അറ്റകുറ്റപ്പണികൾ നടത്തി പുതിയ സ്ലാബ് ഇടാൻ വൈകുന്നു. ചില സ്ഥലങ്ങളിൽ ഡ്രെയിനേജ് സ്ലാബ് തകർന്ന് തുറന്ന രീതിയിൽ ആണ് ഉള്ളത്. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കും. ദേശീയപാത നിർമാണ കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്