പെർമിറ്റ്​ പിടിച്ചെടുക്കാനുള്ള തീരുമാനം സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്​

news image
Jun 3, 2023, 4:04 am GMT+0000 payyolionline.in

മ​ല​പ്പു​റം: ലി​മി​റ്റ​ഡ്​ സ്റ്റോ​പ്, ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ്​ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. സ്വ​കാ​ര്യ ബ​സ്​ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന 2023 മേ​യ്​ നാ​ലി​ലെ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ മ​ല​പ്പു​റം ജി​ല്ല പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ടി​ക്ക​റ്റ്​ ചാ​ർ​ജ്​ പ​ഴ​യ നി​ര​ക്കി​ൽ തു​ട​രു​ന്ന​തി​നാ​ൽ വ​ൻ ന​ഷ്ട​മാ​ണ്​ ബ​സു​ട​മ​ക​ൾ​ക്ക്​ ഉ​ണ്ടാ​കു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​​മേ വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. ദീ​ർ​ഘ​കാ​ല​മാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ്​ ദൂ​ര​പ​രി​ധി നോ​ക്കാ​തെ യ​ഥാ​സ​മ​യം പു​തു​ക്കി ന​ൽ​ക​ണം. ബ​സ്​ വ്യ​വ​സാ​യ​ത്തെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ ക​മീ​ഷ​​നെ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ​കെ.​കെ. തോ​മ​സ്​ ജൂ​ൺ അ​ഞ്ചി​ന്​ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന്​ ജി​ല്ല പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പി. ​മു​ഹ​മ്മ​ദ്​ എ​ന്ന നാ​ണി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ എ​രി​ക്കു​ന്ന​നും അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe