പേരാമ്പ്രയിൽ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാർഡിൽ തീപിടിത്തം

news image
Apr 11, 2025, 8:22 am GMT+0000 payyolionline.in

കൊ​ട​ക​ര: പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം. ചെ​റു​കു​ന്ന് റോ​ഡ​രി​കി​ലു​ള്ള യാ​ര്‍ഡി​ല്‍ പ​ഴ​യ ബി​റ്റു​മി​ന്‍ സ്‌​റ്റോ​റേ​ജ് ടാ​ങ്ക്, ഗ്യാ​സ്ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷ പ്ര​വ​ര്‍ത്ത​ക​ര്‍ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റോ​റേ​ജ് ടാ​ങ്കി​ല്‍ ടാ​ർ ആ​യി​രു​ന്ന​തി​നാ​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​നാ​യി​ല്ല.

തു​ട​ര്‍ന്ന് 500 ലി​റ്റ​റോ​ളം ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ക​ന​ത്ത പു​ക കാ​ര​ണം ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ദു​ഷ്‌​ക​ര​മാ​യി. തീ​യ​ണ​ക്കാ​നു​ള്ള വെ​ള്ളം അ​പ്പോ​ളോ ട​യ​ര്‍ ക​മ്പ​നി​യി​ല്‍നി​ന്ന് ല​ഭി​ച്ച​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​യി. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. ചാ​ല​ക്കു​ടി, പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷ​നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​ജി. ദി​ലീ​പ് കു​മാ​ര്‍, അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe