പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്യുന്നത് പതിവാകുന്നു. വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം, കവറുകൾ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസിൽ ഫൈസലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്.
ഫൈസലിന്റെ മകൾ ഫിജയുടെ വിവാഹമായിരുന്നു ഞായറാഴ്‌ച. ഇന്ന് രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ കാണാനില്ലെന്ന് മനസിലായത്. രണ്ട് പെട്ടികളാണ് വെച്ചിരുന്നത്. വിവാഹ വീടിന്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായിരിക്കുന്നത്.