പേരാമ്പ്ര: സ്വകാര്യ ബസിനടിയിൽപ്പെട്ട് കാൽനടയാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. മരുതേരി ചീരാമ്പത്ത് ജബ്ബാർ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ ചെമ്പ്ര റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
പേരാമ്പ്രയിൽ നിന്ന് ചെമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് അപ്രതീക്ഷിതമായി കാൽനടയാത്രക്കാരനായ ജബ്ബാർ വീഴുകയായിരുന്നു. ഉടൻ തന്നെ ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങൾ: ഭാര്യ: നബീസ.മക്കൾ: നദീർ, നബാഫ്, ആഫിയ.മരുമക്കൾ: അസ്ന (അത്തോളി), സിറാജ് (ഗ്രാന്റ് ഹൗസ് പേരാമ്പ്ര).സഹോദരങ്ങൾ: ഉമ്മർ, സുലൈഖ, പാത്തു.
