പേരാമ്പ്ര : ചെറുവണ്ണൂർ അങ്ങാടിയിൽ നാട്ടുകാർക്ക് നേരെ പേപ്പട്ടി ആക്രമണം. ഇന്ന് രാവിലെ 8 മണിയോടെയാണ് ചെറുവണ്ണൂർ ടൗണിൽ വെച്ച് 3 പേർക്ക് കടിയേറ്റത്. പേപ്പട്ടി ആളുകളെ പ്രകോപനമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് നാട്ടുകാർ പേപ്പട്ടിയെ തല്ലി കൊന്നു. മഴക്കാലമായതോടെ ചെറുവണ്ണൂരിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. രണ്ടാം ശനിയാഴ്ചയായതിനാൽ സ്കൂൾ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്