കോഴിക്കോട്∙ അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് വീണ്ടും പ്രതിസന്ധിയിലേക്ക്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 വയ്ലിൽ താഴെ മാത്രമാണ് സ്റ്റോക്ക്. ദിവസവും 800 വയ്ൽ വാക്സീൻ ഉപയോഗിക്കുന്നതു കണക്കിലെടുക്കുമ്പോൾ അടുത്ത മാസം പകുതിയോടെ സ്റ്റോക്ക് തീരും. ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ ടെൻഡർ നടപടികൾ ഉയർന്ന വില കാരണം പൂർത്തിയാക്കാനും സർക്കാരിന് സാധിച്ചിട്ടില്ല.സ്റ്റോക്ക് തീർന്നാൽ, നിലവാര പരിശോധന പൂർത്തിയാക്കാത്ത വാക്സീൻ ‘കാരുണ്യ’ വഴി താൽക്കാലികമായി വാങ്ങുകയോ പ്രാദേശിക വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാക്സീൻ വാങ്ങുകയോ മാത്രമാവും പോംവഴി. വാക്സീന്റെ വില ക്രമാതീതമായി വർധിച്ചതാണ് കോർപറേഷനെ വെട്ടിലാക്കിയത്. 152.46 രൂപയിൽ നിന്ന് 264.60 രൂപയിലേക്ക് ഉയർന്നു ഈ വർഷത്തെ ടെൻഡർ നിരക്ക്. മുൻ വർഷത്തെ കമ്പനിയായ വിൻസ് ബയോ പ്രോഡക്ട്സ് തന്നെയാണ് ടെൻഡറിൽ ഒന്നാമതെത്തിയതെങ്കിലും 74% വിലവർധന ചൂണ്ടിക്കാട്ടി കോർപറേഷൻ അന്തിമ തീരുമാനം സർക്കാരിനു വിട്ടു. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനാൽ അടിയന്തര തീരുമാനം വേണമെന്ന് കോർപറേഷൻ അഭ്യർഥിച്ചെങ്കിലും ഏഴു മാസമായിട്ടും സർക്കാർ തീരുമാനം എടുത്തിട്ടില്ല.
- Home
- Latest News
- പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് പ്രതിസന്ധി വീണ്ടും
പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് പ്രതിസന്ധി വീണ്ടും
Share the news :
Sep 21, 2023, 2:52 am GMT+0000
payyolionline.in
ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷ ..
ഓണം ബംപർ അടിച്ചത് പാലക്കാട്, മറ്റു സമ്മാനങ്ങൾ ഏതൊക്കെ നമ്പറുകൾക്ക്; അറിയേണ്ടത ..
Related storeis
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000
മകരവിളക്ക്: സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം പരിഗണിക്കണമെന്ന് ഹ...
Jan 8, 2025, 5:25 pm GMT+0000
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jan 8, 2025, 2:50 pm GMT+0000
ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്
Jan 8, 2025, 2:14 pm GMT+0000
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമ...
Jan 8, 2025, 1:54 pm GMT+0000
ഒപ്പം നിന്ന എല്ലാവർക്കും നന്ദി’; മുഖ്യമന്ത്രിക്കും കേരള പൊലീസ...
Jan 8, 2025, 1:41 pm GMT+0000
More from this section
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ
Jan 8, 2025, 11:32 am GMT+0000
ഹജ്ജ് യാത്രക്കായി പതിനൊന്നര ലക്ഷം രൂപ നല്കി; തിക്കോടിയിലെ ദമ്പതികള...
Jan 8, 2025, 11:23 am GMT+0000
പെരുമാള്‍പുരത്ത് നാട്ടുകാര്‍ `വഗാഡ്’ വാഹനങ്ങള്‍ കൂട്ടത്തോടെ ത...
Jan 8, 2025, 11:18 am GMT+0000
യുജിസി കരട് നിർദ്ദേശം: സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്ക...
Jan 8, 2025, 10:31 am GMT+0000
‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല’; ...
Jan 8, 2025, 9:47 am GMT+0000
ബംഗളൂരു ടെക്കിയുടെ ആത്മഹത്യ; കൊച്ചുമകന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ...
Jan 8, 2025, 9:34 am GMT+0000
ബോബി പിടിയിലായത് സംസ്ഥാനം വിടാനിരിക്കെ; ഒളിവിൽ പോകാനുള്ള ശ്രമം പൊളി...
Jan 8, 2025, 9:29 am GMT+0000
എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്ര...
Jan 8, 2025, 7:03 am GMT+0000
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000
ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരി...
Jan 8, 2025, 3:26 am GMT+0000
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Jan 7, 2025, 5:16 pm GMT+0000
‘എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല’: അനാവശ്യഭീതി പര...
Jan 7, 2025, 4:35 pm GMT+0000