പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ

news image
Jan 6, 2025, 11:11 am GMT+0000 payyolionline.in

ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൌകര്യം നൽകുന്നതിനായാണ് 17നും അവധി നൽകുന്നതെന്ന് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി ലഭിക്കും.

ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.  ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. 18 ശനിയും 19 ഞായറുമാണ്. ഇതോടെയാണ് ഇടയ്ക്കുള്ള 17 കൂടി അവധി പ്രഖ്യാപിച്ചത്. സ്കൂൾ, കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.

ജനുവരി 17ലെ അവധിക്ക് പകരം ജനുവരി 25 പ്രവൃത്തി ദിനമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe