പയ്യോളി: നൂറ് ഏക്കറിലേറെ പരന്നു കിടക്കുന്ന പാടശേഖരത്തിൽ കൃഷിയിറക്കാൻ കഴിയാതെ കർഷകർ ദുരിതം പേറുകയാണ്.കുറ്റ്യാടി പുഴയിൽ നിന്നും ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുന്നതിനു വേണ്ടി അമ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കക്കുഴിയിൽ താഴ ചീർപ്പ് പൊട്ടിപ്പൊളിഞ്ഞ് ഉപ്പുവെള്ളം കയറി മഠത്തിൽ ചിറയിലേയും മരൂപ്പുഴയിലേയും കൃഷി നശിച്ചിരിക്കയാണ്.അതുകൊണ്ട് തന്നെ ചീപ്പ് നവീകരിച്ച് കർഷകരെ തീരാദുരിതത്തിൽ നിന്ന് കരകയറ്റാൻ നടപടിയെടുക്കണമെന്ന് സി.പി.ഐ. അയനിക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം അസി.സെക്രട്ടറി എൻ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സി.അംഗം ആർ.സത്യൻ രാഷ്ട്രീയ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി പി.എം.ഭാസ്കരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി അനിൽകുമാർ, കെ.കെ.സോമൻ, വിനോദൻ . കെ.എം., ഗിരീഷ് ബാബു സംസാരിച്ചു.
വി. വിത്സനെ സെക്രട്ടറിയായും എം.കെ.ഗിരീഷ് ബാബുവിനെ അസി.സെക്രട്ടറിയായും തെരഞ്ഞെടുത്തു.