പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

news image
Jul 20, 2026, 4:13 am GMT+0000 payyolionline.in

പൊതിച്ചോർ വിവാദവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിൽ മലക്കം മറിച്ചിലിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആലപ്പുഴയിലെ ക്രിട്ടിക്കൽ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ സേവാഭാരതിക്കാർ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവർത്തനം നടത്തണമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നൽകണം എന്നാണ് പറഞ്ഞത്. ഇത് സർക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

അന്നം മുടക്കിയതല്ല. ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല.പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനർ വെച്ച് ഇത്തരം പ്രവർത്തികൾ ചെയ്ത കൂടാൻ പാടില്ലാത്ത കാര്യമാണ്. കമ്മ്യൂണിറ്റി കിച്ചൻ ആലപ്പുഴയിൽ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ ഉടൻ തുടങ്ങും. മറ്റിടങ്ങളിൽ ഇപ്പോൾ നടക്കുന്നതുപോലെ നടക്കട്ടെ. മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് പരാതികൾ ലഭിക്കുകയാണെങ്കിൽ അവിടെയും നടപടികൾ സ്വീകരിക്കേണ്ടി വരും.

ഡിവൈഎഫ്ഐയും സേവാഭാരതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ടു കൂട്ടരും വലിയ കൊടികൾ വച്ചുകെട്ടി ആശുപത്രിയിലെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ആശുപത്രിക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും ബാനറും വലിച്ചു കെട്ടി ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. വയനാട് ദുരന്തത്തിൽ ഭക്ഷണം നൽകിയ വൈറ്റ് ഗാർഡുകാരോട് ചെയ്തത് മറന്നോയെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe