പൊതുയിടങ്ങളിലെ ഫോൺ ചാർജിങ് പോർട്ടൽ ഉപയോഗിക്കുന്നവർ ജാഗ്രതൈ!

news image
Mar 30, 2024, 12:17 pm GMT+0000 payyolionline.in

 

ന്യൂഡൽഹി: വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ബസ്‍സ്റ്റാന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെഫോൺ ചാർജിങ് പോർട്ടൽ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇത്തരം പൊതുയിടങ്ങളിലെ യു.എസ്.ബി ചാർജിങ് പോർട്ടുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ കുറ്റവാളികൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് വിവരം. ‘ജ്യൂസ് ജാക്കിങ്​’ എന്നാണ് യു.എസ്.ബി ഉപയോഗിച്ചുള്ള ഈ ഹാക്കിങ് രീതിയുടെ പേര്.

പൊതുയിടങ്ങളിലെ ഫോൺ ചാർജിങ് പോർട്ടൽ ഉപയോഗിക്കുന്നത് ഒഴിവാക്കി പവർ ബാങ്കുകൾ കൈയിൽ കരുതുക, പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ പെയർ ബന്ധിപ്പിക്കാതിരിക്കുക, ഉപകരണം ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe