പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അറിയിക്കാൻ വെബ് പോർട്ടൽ

news image
May 4, 2023, 1:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ച് തദ്ദേശവകുപ്പ്. https://warroom.lsgkerala.gov.in/garbage വഴി മാലിന്യക്കൂനകളുടെ ഫോട്ടോ എടുത്ത് പൊതുജനങ്ങൾക്ക് അപ്​ലോഡ് ചെയ്യാം. ഒപ്പം ലൊക്കേഷൻ വിശദാംശങ്ങളും നൽകണം.

 

‘മാലിന്യമുക്തം നവകേരളം’കാമ്പയിന്റെ ഭാഗമായാണിത്. പരാതികൾ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പോർട്ടൽ വഴി അപ്പപ്പോൾതന്നെ ലഭ്യമാകും. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കി തുടർമാലിന്യ നിക്ഷേപം ഉണ്ടാകാത്ത തരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കും.

‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച മുഖ്യമന്ത്രി നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe