പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; മണ്ണാർക്കാട് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

news image
Jul 10, 2023, 11:27 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത് മോഷണം. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ്  മോഷണം നടന്നത്. സംസം ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നു. തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe