പോക്സോ കേസിൽ തിക്കോടി സ്വദേശിക്ക് നാലുവർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും

news image
May 2, 2023, 8:26 am GMT+0000 payyolionline.in

തിക്കോടി : പതിനേഴുകാരിയെ ഉപദ്രവിച്ച പ്രതിക്കു നാലു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തിക്കോടി –  പുറക്കാട്  തെക്കേ അച്ചം വീട്ടിൽ മുഹമ്മദലി (44) ക്കു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമ പ്രകാരവും ശിക്ഷ വിധിച്ചത്. പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകാനും വിധി ന്യായത്തിൽ പറയുന്നു.

 

2021 ൽ ആണ് കേസ് ആസ്പദമായ സംഭവം. ഓട്ടോ ഡ്രൈവർ ആയ പ്രതിയുടെ ഓട്ടോയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോവാൻ കയറിയ കുട്ടിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.  തുടർന്ന് കുട്ടി ഓട്ടോയിൽ നിന്നു എടുത്തു ചാടുകയും കൂട്ടുകാരിയുടെ വീട്ടിൽ ചെന്ന് കാര്യം പറയുകയും ചെയ്തു.

കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കെ, വടകര ഡി വൈ എസ് പി മൂസ വള്ളികാടൻ എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe