പോക്‌സോ കേസുകൾക്ക്‌ പോലീസില്‍ പുതിയ വിഭാഗം: 304 പുതിയ തസ്തികകള്‍

news image
Apr 10, 2025, 3:49 am GMT+0000 payyolionline.in

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും.

നാല് ഡിവൈഎസ്പി, 40 എസ് ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഇരുപത് പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ തുടങ്ങും. എസ് ഐമാര്‍ക്ക് ആയിരിക്കും യൂണിറ്റ് ചുമതല.

2012-ലാണ് പോക്‌സോ നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe