കണ്ണൂർ: തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വിധം പ്രചാരണം നടത്തരുതെന്ന് എം സി സി ജില്ലാതല മോണിറ്ററിങ് സമിതി അറിയിച്ചു.
കണ്ണൂർ കോർപറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തിരഞ്ഞെടുപ്പ് പരസ്യ ബോർഡ്, ഇലക്ട്രിക്, ടെലഫോൺ പോസ്റ്റുകളിൽ സ്ഥാപിച്ചത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ആന്റി ഡി ഫെയ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച പരാതിയെ തുടർന്നാണ് നിർദേശം.
പരാതിയിൽ നടപടികൾ സ്വീകരിക്കുന്നതിന് കണ്ണൂർ കോർപറേഷന് നിർദേശം നൽകാൻ ജില്ലാ കലക്ടർ ചെയർമാനായ എംസിസി ജില്ലാതല മോണിറ്ററിങ് സമിതി തീരുമാനിച്ചു.
