പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ

news image
Mar 25, 2024, 6:08 am GMT+0000 payyolionline.in

ദില്ലി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും.

തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഓഫീസ് ദീർഘകാലത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ബാരിക്കേഡ് വെച്ച് വഴികളടച്ചു. മഹുവ മൊയിത്രയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. ഒരു പകൽ മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇഡി, സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷൻ ഇടപെടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe