പ്രതിപക്ഷ നേതാകൾക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതം: അനുപ് ജേക്കബ്

news image
Jun 21, 2023, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രതിപക്ഷ നേതാകൾക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള കോൺഗ്രസ് പാർട്ടി ലീഡർ അനുപ് ജേക്കബ് എം.എൽ.എ. പറഞ്ഞു.സർക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനാണ് രാഷ്ട്രീയ പ്രേരിതമായി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി നടത്തിയ 53- മത് ജന്മദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കരുമ്മം സുന്ദരേഷൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് നുസൈർ തെഞ്ചേരി, യൂത്ത്ഫ്രണ്ട് നേതാക്കളായ ജെസ് പ്രസാദ്, അജയ് നന്ദക്കോട്, രഞ്ജിത്ത് പാച്ചലൂർ, മനോജ് വലിയപ്ലക്കൽ, ഷഫീഖ് തറോപ്പൊയിൽ, ജസ്റ്റിൻ മണീഡ്, ഷാക്കിർ തുവ്വൂർ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe