പ്രഥമ ആയുഷ് കായകൽപ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക്

news image
Sep 6, 2025, 11:50 am GMT+0000 payyolionline.in

കീഴരിയൂർ: പ്രഥമ ആയുഷ് കായകൽപ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു . കേരളത്തിലെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്.

കേരളത്തിലെ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ് അവാര്‍ഡ് നല്‍കിയത്.. കോഴിക്കോട് ജില്ലയിലെ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു.. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ നിർമല ടീച്ചർ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ വല്ലിപ്പടിക്കൽ, വൈസ് പ്രസിഡന്റ് ശ്രീ എം എൻ സുനിൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ എ സി എന്നിവർ ഏറ്റുവാങ്ങി.. 30000/ രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്…. കോഴിക്കോട് ജില്ലയിൽ NABH സർട്ടിഫിക്കേഷൻ നേടിയ സ്ഥാപനം ആണ് നമ്പ്രത്തുകര, സർക്കാർ, ഹോമിയോ ഡിസ്‌പെൻസറി…

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe