പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും; ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്യും

news image
Feb 10, 2024, 11:38 am GMT+0000 payyolionline.in

ദില്ലി: യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് 3-ആം തവണയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe