കൽപറ്റ: വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.
പ്രധാനമന്ത്രി മോദി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വയനാട്ടിലേക്ക് തിരിക്കും
Aug 10, 2024, 6:08 am GMT+0000
payyolionline.in
സൂചിപ്പാറയിൽ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തത് 3 മൃതദേഹങ്ങൾ മാത്രം; ഒരു ശരീരഭാഗം വ ..
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുണ്ടക്കൈയിൽ കേന്ദ്രം വിന്യസിച്ചത് 1200ലധികം ..