പ്രമേഹരോഗികൾ പൊറോട്ട കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം

news image
Feb 27, 2025, 9:20 am GMT+0000 payyolionline.in

പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കണം പ്രമേഹരോഗി കഴിക്കേണ്ടത്.

പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് ഇവ മതിയായ അളവിൽ ഉണ്ടായിരിക്കണം. രാത്രിഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി ഭക്ഷണം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് രാത്രിയിൽ കുറയാം. ഇത് ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കാൻ കാരണമാകും. എഴുന്നേൽക്കുമ്പോൾ അമിത വിശപ്പ് തോന്നുകയും ചെയ്യും.

കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും രാത്രിഭക്ഷണം കഴിച്ചിരിക്കണം. നാരു കൂടുതൽ അടങ്ങിയ ഭക്ഷണം വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കും. നാരുകൾ കുറഞ്ഞ ഭക്ഷണം, പ്രത്യേകിച്ച് മൈദ കൊണ്ടുണ്ടാക്കിയവ പെട്ടെന്നു ദഹിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. അതുകൊണ്ടാണ് പ്രമേഹരോഗികൾ പൊറോട്ട കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നു പറയുന്നത്.

പൊറോട്ട തവിടു നീക്കം ചെയ്ത മൈദ കൊണ്ടുള്ളതാണ്. ഗോതമ്പു പൊറോട്ടയിലും കാലറി മൂല്യം കൂടുതലാണ്. ഗോതമ്പു പൊറോട്ടയും മൈദ പൊറോട്ടയും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാം. ഒരു പൊറോട്ട മൂന്നു ചപ്പാത്തിക്കു സമമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe