പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

news image
Sep 17, 2024, 2:57 pm GMT+0000 payyolionline.in

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ഡേ​റ്റ് ന​ൽ​കു​മെ​ന്ന് കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ തു​ട​രു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​നം ന​ട​ന്ന പ​രി​പാ​ടി​യി​ൽ, മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സ​മാ​ജം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി​യെ​ന്നു​ള്ള നി​ല​യി​ൽ ഗ​ണേ​ഷ് കു​മാ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും നീ​ണ്ടു​നി​ൽ​ക്കു​ന്ന​തു​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

തി​രു​വോ​ണം ഇ​ത്ര​യും ഊ​ർ​ജ​സ്വ​ല​രാ​യ സ​മൂ​ഹ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ഡേ​റ്റ് ന​ൽ​കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ത്തെ കൈ​യ​ടി​ക​ളോ​ടെ സ​ദ​സ്സ് സ്വീ​ക​രി​ച്ചു.

കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​നംന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ സം​സാ​രി​ക്കു​ന്നു

നാ​ല്പ​തോ​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ എ​യ​ർ​ക​ണ്ടീ​ഷ​ൻ സം​വി​ധാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന​തും, മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ബ​സ് വെ​യ്റ്റി​ങ് ഏ​രി​യ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും, ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ ബ​സ് റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ര​നു സൗ​ക​ര്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തു​നി​ന്നും ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ര​നെ ക​യ​റ്റു​ന്ന രീ​തി, ക​ട​ന്നു​പോ​കു​ന്ന ബ​സി​ൽ സീ​റ്റു​ണ്ടോ എ​ന്ന് മൊ​ബൈ​ൽ ആ​പ് വ​ഴി അ​റി​യാ​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി ഒ​രു പി​ടി പു​തി​യ ന​ട​പ​ടി​ക​ളാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ശ്രാ​വ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ്, സ​മാ​ജം ട്ര​ഷ​റ​ർ ദേ​വ​ദാ​സ് കു​ന്ന​ത്ത്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ്‌​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി ചു​രം ബാ​ൻ​ഡി​ന്റെ സം​ഗീ​ത നി​ശ അ​ര​ങ്ങേ​റി. തി​ങ്ക​ളാ​ഴ്ച ശ്രാ​വ​ണം 2024 ഭാ​ഗ​മാ​യു​ള്ള സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം അ​ര​ങ്ങേ​റി. ചൊ​വ്വാ​ഴ്ച ഓ​ണ​പ്പാ​ട്ട് മ​ത്സ​രം അ​ര​ങ്ങേ​റും. പ​തി​ന​ഞ്ചു വ​യ​സ്സി​നു താ​ഴെ​യും മു​ക​ളി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്തി​ൽ അ​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe