പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകത്വ പരിശീലനം നൽകുന്നു

news image
Jan 6, 2026, 3:31 am GMT+0000 payyolionline.in

കോഴിക്കോട്: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും സന്തോഷവാർത്ത. കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്‌സി) ആഭിമുഖ്യത്തിൽ സൗജന്യ റസിഡൻഷ്യൽ സംരംഭകത്വ പരിശീലനം നൽകുന്നു. എറണാകുളം കളമശ്ശേരിയിൽപ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് ക്യാമ്പസിലാണ് പരിശീലനം.മൂന്ന് ദിവസത്തെ പരിശീലനമാണ് ലഭിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇതിനകം ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പരിശീലനം നൽകുന്നത്. താൽപര്യമുള്ളവർ ജനുവരി 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 04712770534, 8592958677 എന്നീ നമ്പറുകളിൽ പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe