തിരുവനന്തപുരം: 39 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ (യുയുസി) അയോഗ്യരാക്കാന്‍ കേരള സർവകലാശാല. പ്രായപരിധി കടന്ന യുയുസിമാരെയാണു അയോഗ്യരാക്കുക. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില്‍ മറ്റൊരാളുടെ പേരു നല്കിയ വിഷയം വിവാദമായതിനെ തുടര്‍ന്നാണു സർവകലാശാല നടപടി കടുപ്പിച്ചത്. യുയുസിയായി ജയിച്ച അനഘയ്ക്കു പകരം എസ്എഫ്ഐ നേതാവായിരുന്ന എ. വിശാഖിന്റെ പേരാണു സര്‍വകലാശാലയ്ക്കു കൈമാറിയത്.
കാട്ടാക്കട കോളജ് വിവാദത്തിനു പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളജുകളോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുന്നു. മുപ്പതോളം കോളജുകൾ ഇതുസംബന്ധിച്ച വിവരം യൂണിവേഴസ്റ്റിക്ക് കൈമാറിയിട്ടില്ല.