പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

news image
Sep 2, 2026, 7:04 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിർദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുക്കുന്നത്.

മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ സർക്കാരിന് പാട്ടത്തിന് എടുക്കാം എന്നാണ് പ്രധാനപ്പെട്ട് മറ്റൊരു നിർദേശം. ബസുകൾ പാട്ടത്തിന് നൽകാൻ തയ്യാറെന്ന് ബസുടമകൾ നിർദേശം വെച്ചിരുന്നു.കിലോ മീറ്ററിന് നിശ്ചിത നിരക്ക് ബസുടമൾക്ക് നൽകും എന്നതാണ് നിർദ്ദേശം.

ജൂൺ 15 ന് പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വൻ വരുമാന നഷ്‌ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകൾ പൂർണമായി സർവീസ് നടത്തി. നിലവിൽ സംസ്ഥാനത്തുള്ള 11,000 ബസുകളിൽ പകുതിയും എല്ലാ സർവീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രതിസന്ധി. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന് ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ. കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സാമ്പത്തിക സഹായം നൽകണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. മൂന്നിടങ്ങളിൽ സിറ്റിംഗ് നടത്തിയാണ് സമിതി ബസ് ഉടമകളുടെ ആവശ്യങ്ങൾ കേട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe