പ്രീ പ്രൈമറി മുതൽ ട്രാഫിക് ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ: മന്ത്രി ശിവൻകുട്ടി

news image
Oct 14, 2022, 2:29 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കമലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്‌ ഉയർന്ന സാക്ഷരത നിരക്കും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജീവിതനിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളുമുണ്ട്. എന്നാൽ, നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും. ഇക്കാര്യത്തിൽ കേരള പൊലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe