ന്യൂഡൽഹി> രാജ്യത്തിന്റെ പേരിൽ ഇന്ത്യയെന്നത് ബോധപൂർവ്വം ഒഴിവാക്കാനാണ് നീക്കം സജീവമാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി.
20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറുള്ളത്.