പ്ലസ് വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ ഇന്ന് മുതൽ

news image
Jul 28, 2025, 3:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അവസാന അവസരം. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെൻറുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക്‌ നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി  (ജൂലൈ 29) രാവിലെ 10 മണി മുതൽ ജൂലൈ 30 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്‌മിഷൻ വെബ്സൈറ്റായ http://hscap.kerala.gov.in -ൽ 2025 ജൂലൈ 29 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 29ന് രാവിലെ 10 മണി മുതൽ ജൂലൈ 30 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ച് (15) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പട്ടിക ജാതി വികസന വകുപ്പിൻറെ കീഴിലുള്ള ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പ്രവേശനം ഏകജാലക സംവിധാനത്തിൽ പ്രത്യേക അപേക്ഷകൾ ക്ഷണിച്ച് മുഖ്യഘട്ടത്തിലെ അലോട്ട്മെൻറുകളും രണ്ട് സപ്ലിമെൻററി അലോട്ട്മെൻറുകളും പൂർത്തീകരിച്ച ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റിൽ സ്പോട്ട് അഡ്‌മിഷനായി 2025 ജൂലൈ 29 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe