പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

news image
Jul 12, 2023, 8:48 am GMT+0000 payyolionline.in

ദില്ലി: പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസിൽ ഹർഷദ് വി ഹമീദാണ് ഹർജി സമർപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുസ്ലീലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ജൂൺ 19 ന്  കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe