പ്ലസ് വണ്‍ പ്രവേശനം: അലോട്ട്മെന്റ് നാളെ

news image
Jun 1, 2025, 4:32 am GMT+0000 payyolionline.in

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന ആദ്യ അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും.

ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ ജൂണ്‍ അഞ്ച് വൈകീട്ട് 5 മണി വരെ പ്രവേശനം തേടാം.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലുള്ള കാന്‍ഡിഡേറ്റ് ലോഗിന്‍ പരിശോധിച്ച് അലോട്ട്‌മെന്റ് നിലയറിയാം.

ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്ന് യോഗ്യത സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജി ലോക്കര്‍, ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കുന്നതാണ്.

പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.

പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തില്‍ മൂന്ന് അലോട്ട്മെൻ്റാണ് ഉള്ളത്. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂര്‍ത്തിയായ ശേഷം ജൂണ്‍ പത്തിന് രണ്ടാം അലോട്ട്മെന്റ് വരും.

16-ന് മൂന്നാം അലോട്ട്മെന്റും. 18-ന് ക്ലാസ് തുടങ്ങും. പിന്നീട് സപ്ലിമെന്ററി അലോട്‌മെന്റിന് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം.

ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe