പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ

news image
May 23, 2025, 7:38 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്‌മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ അലോട്മെന്റ് ഇന്ന് രാത്രി വരാനുള്ള സാധ്യതയും ഉണ്ട്.  പ്ലസ് വൺ പ്രവേശനത്തിനായി ആകെ ലഭിച്ചത്  4,62, 721 അപേക്ഷകളാണ്. ഇതിൽ 4,30,044 അപേക്ഷകൾ എസ്എസ്എൽസി വിദ്യാർത്ഥികളുടെയും 23,179 അപേക്ഷകൾ സിബിഎസ് ഇ വിദ്യാർത്ഥികളുടേതുമാണ്. ഏറ്റവും കൂടുതൽ അപേഷ മലപ്പുറത്താണ്.

 

82,271 അപേക്ഷകൾ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 12,133 അപേക്ഷകൾ. ജൂൺ 2ന് ആരംഭിക്കുന്ന മുഖ്യ അലോട്മെന്റ് ജൂൺ 17ന് അവസാനിക്കും. എസ്എസ്എൽസി സേ പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യതനേടുന്നവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കും. അതുകൂടി പരിഗണിക്കുമ്പോൾ ആകെ അപേക്ഷകളുടെ എണ്ണംകൂടാം. കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ 17,675 അപേക്ഷകളുടെ കുറവാണ് ഇത്തവണയുള്ളത്. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ട്.  പ്ലസ് വൺ ക്ലാസുകൾ ജൂൺ 18നാണ് ആരംഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe