തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം
- https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
- രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകുക.
- ക്യാപ്ച കോഡ് നൽകുക.
- പരീക്ഷാ ഫലം ലഭ്യമാകും
- തുടരാവശ്യങ്ങൾക്കായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
- മാർച്ച് ആറുമുതൽ 29 വരെയായിരുന്നു പ്ലസ് വൺ പരീക്ഷ നടന്നത്. അതേസമയം മെയ് 22ന് ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 77.81 ശതമാനം ആണ് വിജയം. മുൻ വർഷം 78.69 ആയിരുന്നു വിജയശതമാനം.പ്ലസ് ടു പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നു. 1,90,690 പെൺകുട്ടികളിൽ 1,65,234 പേരും 1,79,952 ആൺകുട്ടികളിൽ 1,23,160 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 1,89,263 സയൻസ് വിദ്യാർഥികളിൽ 1,57,561 പേരും 74,583 ഹ്യൂമാനിറ്റീസ് വിദ്യാർഥികളിൽ 51,578 പേരും 1,06,796 കോമേഴ്സ് വിദ്യാർഥികളിൽ 79,255 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.