പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

news image
Aug 30, 2025, 2:05 pm GMT+0000 payyolionline.in

പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ എസ്റ്റേറ്റുകളിലേക്ക് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാൻ തീരുമാനം. നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. രാജപുരം 75, ഓയിൽപാം 13, നിലമ്പൂർ 92, മണ്ണാർക്കാട് 60, കൊടുമൺ 55, ചന്ദനപ്പള്ളി 90, തണ്ണിത്തോട് 50, അതിരപ്പിള്ളി 25 എന്നിങ്ങനെയാണ്‌ നിലവിലുള്ള അവസരം. ​പ്രായം: 18–-50 വയസ്‌ (02–01–1975-നും 01–01–2007-നും ഇടയിൽ ജനിച്ചവർ). നിയമാനുസൃത ഇളവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി: ആഗസത്‌ 30. വെബ്സൈറ്റ്: en.pcklimited. in.ഏഴാംക്ലാസ് ജയമാണ് മിനിമം യോഗ്യത. ബിരുദം ഉണ്ടാകരുത്. ഇക്കാര്യം തെളിയിക്കുന്ന സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം. തോട്ടങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം. ഓയിൽപാം എസ്റ്റേറ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ​പ്ലാന്റേഷൻ കോർപ്പറേഷനിൽനിന്നുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.നിലമ്പൂർ, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി എസ്റ്റേറ്റു കളിലേക്ക് അപേക്ഷിക്കുന്നവർക്ക് റബ്ബർ ബോർഡിൽനിന്നോ പ്ലാന്റേഷൻ കോർപ്പറേഷനിൽനിന്നോ ടാപ്പിങ് ട്രെയിനിങ് സർട്ടിഫിക്കറ്റും ഹാജരാക്കണം. കശുമാവ്, ഓയിൽ പാം, റബ്ബർ പ്ലാന്റേഷൻ മേഖലയിൽ കുറഞ്ഞത് 3 വർഷ പ്രവൃത്തിപരിചയമുള്ളവർക്കും ഇളവുണ്ട്.കാഴ്ച പരിശോധന, ബിഎംഐ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം നടത്തുക. ​ വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം അതത് എസ്റ്റേറ്റുകളിലേക്ക് തപാലായോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആറുമാസത്തിനുള്ളിലെടുത്ത ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe