പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിങ് പലരുടെയും ബക്കറ്റ് ലിസ്റ്റിന്റെ ഭാഗമാണ്. അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഈ മാസം മുതൽ അപേക്ഷിക്കാം. ട്രക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്ങ് നടക്കുക. ജനുവരി 14 മുതൽ 31 വരെയുള്ള യാത്രക്കുള്ള ബുക്കിംഗ് ഈ ആഴ്ച ആരംഭിക്കും. ട്രക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാം ഘട്ട ബുക്കിങിൽ ഫെബ്രുവരി 1 മുതൽ 11 വരെ വരെയുള്ള ട്രക്കിങ്ങിനുള്ള അവസരമൊരുങ്ങും. ജനുവരി മൂന്നാം വാരത്തിലെ അവസാന ദിവസങ്ങളിലായിരിക്കും രണ്ടാം ഘട്ട ബുക്കിങ് നടക്കുക.
