കൽപറ്റ: ഫെബ്രുവരി എട്ട് മുതൽ പത്ത് വരെ പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലെത്തും. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.
എട്ടിന് രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന യു.ഡി .എഫ് യോഗത്തിൽ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ് കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, പി.പി. ആലി, ടി.ജെ. ഐസക്ക്, കെ.വി. പോക്കര് ഹാജി, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, എം.എ. ജോസഫ് എന്നിവർ സംസാരിച്ചു.