ഫോം ബി.എൽ.ഒ അപ്​ലോഡ്​ ചെയ്​തോ? ഓൺലൈനായി പരിശോധിക്കാം

news image
Nov 25, 2025, 5:36 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പൂ​രി​പ്പി​ച്ച്​ കൈ​മാ​റി​യ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ബി.​എ​ൽ.​ഒ​മാ​ർ ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യം. നാ​ഷ​ണ​ൽ വോ​ട്ടേ​ഴ്സ്​ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ വോ​ട്ട​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​നാ​വു​ക. വോ​ട്ട​ർ​മാ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ ഇ​ക്കാ​ര്യം അ​റി​യാം.

ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ ഇ​ങ്ങ​നെ

  • https://voters.eci.gov.in എ​ന്ന ലി​ങ്ക്​ വ​ഴി പോ​ർ​ട്ട​ലി​ൽ ​പ്ര​വേ​ശി​ക്ക​ണം.
  • ആ​ദ്യ​മാ​യി ​പ്ര​വേ​ശി​ക്കു​​മ്പോ​ൾ സൈ​ൻ അ​പ്​ വേ​ണ്ടി​വ​രും.
  • സൈ​റ്റി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത്​ മു​ക​ളി​ൽ കാ​ണു​ന്ന ​സൈ​ൻ അ​പ്​ ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ ഫോ​ൺ ന​മ്പ​റും ഇ-​മെ​യി​ൽ വി​ലാ​സ​വും ന​ൽ​ക​ണം.
  • എ​സ്.​എം.​എ​സ്​ ആ​യും ഇ-​മെ​യി​ലാ​യും എ​ത്തു​ന്ന ര​ണ്ട്​ ഒ.​ടി.​പി​ക​ളും ഒ​പ്പം ക്യാ​പ്ച കോ​ഡും ന​ൽ​കി​യാ​ൽ സൈ​ൻ അ​പ്​ പൂ​ർ​ത്തി​യാ​കും.
  • പോ​ർ​ട്ട​ലി​ലെ ഹോം ​പേ​ജി​ൽ വ​ല​തു​ഭാ​ഗ​ത്തു​ള്ള ‘ഫി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം’ ​എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം.
  • അ​പ്പോ​ൾ തെ​ളി​യു​ന്ന ലോ​ഗി​ൻ വി​ൻ​ഡോ​യി​ൽ മൊ​ബൈ​ൽ ന​മ്പ​റും കാ​പ്​​ച​യും ന​ൽ​കി​യാ​ൽ ഒ.​ടി.​പി ല​ഭി​ക്കും.
  • വീ​ണ്ടും ഹോം ​പേ​ജി​ലെ ‘ഫി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം’ ​ക്ലി​ക്ക്​ ചെ​യ്യു​​മ്പോ​ൾ സം​സ്ഥാ​നം​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.
  • അ​ടു​ത്ത വി​ൻ​ഡോ​യി​ൽ നി​ല​വി​ലെ എ​പി​ക്​ ന​മ്പ​റും ന​ൽ​ക​ണം.
  • ‘നി​ങ്ങ​ളു​ടെ ഫോം ​ഇ​തി​നോ​ട​കം സ​ബ്​​മി​റ്റ്​ ചെ​യ്യ​പ്പെ​ട്ടു’ (Your form has already been submitted with mobile number XXXXX) എ​ന്ന സ​ന്ദേ​ശം​ തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ ഫോം ​ബി.​എ​ൽ.​ഒ അ​പ്​​ലോ​ഡ്​ ചെ​യ്തെ​ന്ന്​ ഉ​റ​പ്പി​ക്കാം.

ഡി​ജി​റ്റൈ​സ്​ ചെ​യ്യാ​ത്ത​വ​രു​​​ടേ​തി​ൽ പേ​ര്​ വി​വ​ര​ങ്ങ​ളും എ​പി​ക്​ വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ മ​റ്റൊ​രു വി​ൻ​ഡോ​യാ​കും തെ​ളി​യു​ക. (ഓ​ൺ​ലൈ​നാ​യി ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള വി​ൻ​ഡോ​യാ​കും പി​ന്നീ​ട്​ കാ​ണു​ക. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യ​വ​ർ ഇ​തി​ലേ​ക്ക്​ ക​ട​ക്കേ​ണ്ട​തി​ല്ല)

ശ്ര​ദ്ധി​ക്കു​ക

ബി.​എ​ൽ.​ഒ​മാ​ർ എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ തു​ട​രു​ക​യാ​ണ്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗി​ക്കു​ന്ന​ത്. ഡി​ഡം​ബ​ർ നാ​ലു​വ​രെ സ​മ​യ​വു​മു​ണ്ട്. അ​പ്‌​ഡേ​റ്റ് തു​ട​രു​ക​യു​മാ​കാം. അ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ആ​വ​ർ​ത്തി​ച്ചു​ള്ള വി​ളി​യും ഒ​ഴി​വാ​ക്കാം. അ​തേ​സ​മ​യം ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​കാ​ത്ത​വ​രു​ടെ ഓ​ൺ​ലൈ​ൻ സ്​​റ്റാ​റ്റ​സ്​ ‘സ​ബ്​​മി​റ്റ്​’ എ​ന്ന്​ കാ​ണി​ക്കു​ക​യോ ​അ​​​ല്ലെ​ങ്കി​ൽ തെ​റ്റാ​യ ഫോ​ൺ ന​മ്പ​ർ​ കാ​ണി​ക്കു​ക​യോ ചെ​യ്യു​ന്നെ​ങ്കി​ൽ ബി.​എ​ൽ.​ഒ​യെ ബ​ന്ധ​​പ്പെ​ട​ണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe