ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കങ്ങളിലൊന്നായ ഫ്ലിപ്പ്കാര്‍ട്ട്, ‘ബിഗ് ബില്യണ്‍ ഡേയ്‌സ്’ സെയില്‍ സംബന്ധിച്ച സൂചനകള്‍ ഔദ്യോഗികമായി പുറത്തുവന്നുതുടങ്ങി. കമ്പനി ഇതുവരെ കൃത്യമായ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്ലിപ്പ്കാര്‍ട്ടിന്റെ വെബ്‌സൈറ്റിലും ആപ്പിലും ബിഗ് ബില്യണ്‍ ഡേയ്‌സ് ‘ഉടന്‍ വരുന്നു’ (Coming Soon) എന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
സാംസങ്, ആപ്പിള്‍, മോട്ടോറോള, റിയല്‍മി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവ് പ്രതീക്ഷിക്കാം. സ്മാര്‍ട്ട് ടിവികള്‍, എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും കാര്യമായ വിലക്കുറവുണ്ടാകും.
പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച്, സാംസങ് ഗാലക്‌സി S24-ന് ഈ സെയിലില്‍ വലിയ വിലക്കുറവ് ലഭിക്കും. അതേസമയം, ഐഫോണ്‍ 17-ന്റെ ലോഞ്ച് അടുത്തിരിക്കുന്നതിനാല്‍ ഐഫോണ്‍ 16-ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്താനും സാധ്യതയുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, അടുക്കള ഗൃഹോപകരണങ്ങള്‍, ടിവികള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളിലും ഫ്ലിപ്പ്കാര്‍ട്ട് മികച്ച ഓഫറുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തല്‍ക്ഷണ കിഴിവുകളും നോ-കോസ്റ്റ് ഇ എം ഐ ഓഫറുകളും ലഭ്യമാക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട് പ്രമുഖ ബാങ്കുകളുമായി സഹകരിക്കാറുണ്ട്. ഈ വര്‍ഷവും ആകര്‍ഷകമായ ബാങ്ക് ഓഫറുകളും പ്രത്യേക കാര്‍ഡ് ഡിസ്‌കൗണ്ടുകളും ഫ്ലിപ്പ്കാര്‍ട്ട് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍, ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ എന്ന ദീപാവലി സെയിലിന് ഒപ്പമായിരിക്കും നടക്കാന്‍ സാധ്യത.