ബംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി എത്തി; തിരുവനന്തപുരത്ത് രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

news image
Sep 13, 2023, 2:35 am GMT+0000 payyolionline.in

തിരുവനന്തപുരം: മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി എത്തിയ കഠിനംകുളം എ.കെ ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൂവാർ സിഐ എൽ ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനിൽ വെച്ചാണ് മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe