ബംഗളൂരു: ദുഃഖവെള്ളി, ഈസ്റ്റർ അവധിക്കായി കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാതിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷൽ ട്രെയിൻ സർവിസുകൾ അനുവദിച്ചു.
ഏപ്രിൽ 17ന് വൈകീട്ട് 3.50ന് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടുന്ന കൊല്ലം-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ട്രെയിൻ (06577) പിറ്റേദിവസം കൊല്ലത്ത് രാവിലെ 06.20ന് എത്തും. കൊല്ലത്തുനിന്ന് ഏപ്രിൽ 18ന് രാവിലെ 10.45ന് പുറപ്പെടുന്ന ട്രെയിൻ (06578) 19ന് ഉച്ചക്ക് 1.30ന് ബംഗളൂരുവിൽ എത്തും.
ബംഗളൂരുവിൽനിന്ന് ഏപ്രിൽ 19ന് ഉച്ചക്കുശേഷം 3.50ന് തുടങ്ങുന്ന എസ്.എം.വി.ടി ബംഗളൂരു-കൊല്ലം എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06585) 20ന് രാവിലെ 6.20ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് ഏപ്രിൽ 20ന് വൈകീട്ട് 5.50ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു എക്സ്പ്രസ് ട്രെയിൻ (06586) 21ന് 08.35ന് ബംഗളൂരുവിൽ എത്തും.
വ്യാഴാഴ്ച പാലക്കാട് വഴി മംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ്
ബംഗളൂരു എസ്.എം.വി.ടി-മംഗളൂരു സ്പെഷൽ (06579) ബൈയപ്പനഹള്ളി എസ്.എം.വി.ടിയിൽനിന്ന് വ്യാഴാഴ്ച രാത്രി 11.55ന് പുറപ്പെടും. മംഗളൂരുവിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് എത്തും. കെ.ആർ. പുരം, ബംഗാർപേട്ട്, കുപ്പം, സേലം വഴിയാണ് സർവിസ്.
ബംഗളൂരു-കൊല്ലം, ബംഗളൂരു-മം ഗളൂരു സ്പെഷൽ ട്രെയിൻ നാളേപാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരിച്ച് മംഗളൂരുവിൽനിന്ന് ഏപ്രിൽ 20ന് ഉച്ചക്ക് 2.10ന് പുറപ്പെടുന്ന ട്രെയിൻ ബംഗളൂരുവിൽ 21ന് രാവിലെ 7.30ന് എത്തും.