തിരുവനന്തപുരം ∙ എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്ത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്രംഗി എന്നത് ‘ബൽദേവ്’ എന്നാക്കി മാറ്റി. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നു പോകുന്ന സീൻ ഒഴിവാക്കി. എൻഐഎ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്തു. പ്രധാന വില്ലൻ കഥാപാത്രവും വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിലും വെട്ട്.