ബഫർസോൺ: പരാതി നല്‍കാനുള്ള സമയം ഇന്നവസാനിക്കും

news image
Jan 7, 2023, 3:08 am GMT+0000 payyolionline.in

തിരുവനന്തപുരം∙ പരിസ്ഥിതിലോല (ബഫർസോൺ) പ്രദേശത്തെ ജനവാസ മേഖലകളില്‍ വനം–റവന്യു–തദ്ദേശ വകുപ്പുകള്‍ നടത്തിയ സ്ഥല പരിശോധനയില്‍ ഇന്നലെ 18,496 നിര്‍മിതികള്‍കൂടി കണ്ടെത്തി. ഇതോടെ പുതിയതായി കണ്ടെത്തിയ നിര്‍മിതികളുടെ എണ്ണം 92,000 കവിഞ്ഞു. മൂന്നുമാസം മുന്‍പ് ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയ 49,000 നിര്‍മിതികള്‍ക്ക് പുറമേയാണിത്.

സ്ഥല പരിശോധനയുടെ ഭാഗമായി ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് സെന്‍ററിന്‍റെ അസറ്റ് മാപ്പര്‍ ആപ്പിലൂടെയാണ് പുതിയതായി കണ്ടെത്തിയ നിര്‍മിതികളുടെ വിവരം അപ്‌ലോഡ് ചെയ്യുന്നത്. അതേസമയം, പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ പരാതി നല്‍കാനും പരിശോധനയ്ക്കുമായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe