ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ

news image
Apr 4, 2025, 6:23 am GMT+0000 payyolionline.in

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും. സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും.ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ കുടുങ്ങും.

ഡ്രൈവർ കാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും വിധമാണ് ക്യാമറ ഘടിപ്പിക്കുക. ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.നിലവിൽ ബസുകളിൽ അഞ്ച് ക്യാമറകൾ ഘടിപ്പിക്കണം എന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉൾവശത്തേക്കുമാണ് ആദ്യ ഘട്ടത്തിൽ ക്യാമറ നിർബന്ധമാക്കിയത്.രണ്ട് ഫുട്‌ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർ സംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe