പയ്യോളി : ബസ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേരെ വധഭീഷണി: ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ‘ ഗംഗോത്രി ‘ ബസ് ഡ്രൈവറെ ആണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹോം ഗാർഡ് കണിയാം കണ്ടി നാരായണന് നേരെയായിരുന്നു വധഭീഷണി