ബസ് കാത്തുനിന്നവരെ വാഹനം ഇടിച്ചുതെറിപ്പിച്ചു; ദമ്പതികൾക്ക് പരുക്ക്

news image
Apr 12, 2025, 10:35 am GMT+0000 payyolionline.in

തിരുവമ്പാടി ∙ ഇന്നലെ പുലർച്ചെ  ആനക്കാംപൊയിൽ അങ്ങാടിയിലെ കടയുടെ വരാന്തയിൽ ബസ് കാത്തുനിന്ന യാത്രക്കാരെ മുത്തപ്പൻപുഴ ഭാഗത്തു നിന്നും വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. ആനക്കാംപൊയിൽ താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന കിങ്സ് ബേക്കറിയുടെ ഒരു ഭാഗമാണ് വാഹനം ഇടിച്ചു തകർത്തത്.ആനക്കാംപൊയിൽ പാറുന്നേൽ ജോയിക്കും ഭാര്യ ഓമനയ്ക്കുമാണു പരുക്ക്. ഇവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe