വടകര : തണ്ണീർപന്തലിൽ അശ്വിൻ ബസ് തടഞ്ഞ് നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജനവരി 7 ന്ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും. ജനവരി 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്തുവാനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം തീരുമാനിച്ചു.
സൂചന പണിമുടക്ക് ദിവസം കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾക്ക് സർവീസ് നടത്താം. യോഗത്തിൽ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ ഇ. നാരായണൻ നായർ, ഇ. പ്രദീപ് കുമാർ, വിനോദ് ചെറിയത്ത്, വി.ആർ. ദിലീപ്, പി. സജീവ് കുമാർ, കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.