കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് നടത്താനിരുന്ന സുചനാ ബസ് പണിമുടക്ക് പിൻവലിച്ചു. ഫെബ്രുവരി 17 ന് ചെങ്ങോട്ട് കാവിൽ വെച്ച് അപകടകരമായി ബസ്സ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിർത്തി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബസ് സമരം പിൻവലിച്ചത്.
സംഭവത്തിലെ പ്രതികളിലൊരാളായ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. വിജീഷിനെ കൊയിലാണ്ടി പോലീസ് ഇന്ന് പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിനാലാണ് സമരം പിൻവലിച്ചതെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹി പറഞ്ഞു.
കൊയിലാണ്ടിയിൽവെച്ച് ഒരുകൂട്ടം ആളുകൾ ചേർന്ന് ഗ്രീസ് ബസ്സിലെ ഡ്രൈവറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ അമൽജിത്തിനാണ് പരിക്കേറ്റത്.