ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

news image
Jul 1, 2024, 8:01 am GMT+0000 payyolionline.in
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് (ജൂലൈ ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക.

സൂ​ര്യപ്രകാശം നേ​രിട്ട് പതിക്കുന്ന രീതിയില്‍ പുറംജോ​ലികള്‍ ചെ​യ്യു​ന്ന​വ​ര്‍ ര​ണ്ടു മാ​സ​ക്കാ​ലം, ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഓഗസ്റ്റ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണമുള്ളത്. ചൂ​ട് ഉയരുന്ന ജൂ​ലൈ, ഓഗസ്റ്റ് മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്ത് സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​മ​ണി​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. കൂ​ടു​ത​ല്‍ ഉദ്യോഗസ്ഥരെ പ​രി​ശോ​ധ​ന​ക്കാ​യി മ​ന്ത്രാ​ല​യം നി​യ​മി​ക്കും.

 

ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe